ലോക്‌സഭാ തെരഞ്ഞെടുപ്പ്; പി.കെ.ശ്രീമതിയ്‌ക്കൊപ്പം പി.ജയരാജനും പരിഗണനയില്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്രീമതിയ്‌ക്കൊപ്പം തന്നെ പി.ജയരാജനും അവസരം നല്‍കണോ എന്ന ചര്‍ച്ചയില്‍ സിപിഐഎം.വികസന പ്രവൃത്തികളും മണ്ഡലത്തിലെ മുന്നോക്ക സമുദായ വോട്ടുകളുമാണ് ശ്രീമതിക്ക് അനുകൂലമായിരിക്കുന്ന ഘടകങ്ങള്‍.

എന്നാല്‍, പി ജയരാജനെ മല്‍സരിപ്പിച്ചാല്‍ സിപിഐഎം കേന്ദ്രങ്ങളില്‍ ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സതീശന്‍ പാച്ചേനിയും, കെ സുധാകരനുമാണ് യുഡിഎഫ് ലിസ്റ്റിലെ പ്രമുഖര്‍. 2014ല്‍ ശക്തമായ പോരാട്ടമാണ് പി.കെ ശ്രീമതിയും കെ.സുധാകരനും തമ്മില്‍ നടന്നിരുന്നത്. 6000ത്തില്‍ പരം വോട്ടിനായിരുന്നു ശ്രീമതി വിജയിച്ചത്.

എന്നാല്‍, ലോക്‌സഭയിലും നിയമസഭയിലും തുടര്‍ച്ചയായി മല്‍സരിച്ച് തോല്‍വിയേറ്റ കെ.സുധാകരനെ വീണ്ടും മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും അബ്ദുള്ളക്കുട്ടിയുമടക്കം പല പ്രമുഖരും സീറ്റിനായി രംഗത്തുണ്ട്.

അതേസമയം, അരലക്ഷത്തിലേറെ വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ ബിജെപിക്കുള്ളത്.

Top