P jayarajan-medical-report

കണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ചോദ്യം ചെയ്യലിനായി ജയരാജനെ കസ്റ്റഡിയില്‍ വാങ്ങുന്നതില്‍ നിന്ന് സി.ബി.ഐ പിന്മാറിയിരുന്നു. പിന്നീട് കസ്റ്റഡി ആവശ്യപ്പെട്ട് തലശേരി കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഈ ഹര്‍ജി 23ന് കോടതി പരിഗണിക്കുന്നുണ്ട്.

ജയരാജന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് സി.ബി.ഐ ഹാജരാക്കിയിരുന്നില്ല. പി. ജയരാജന്റെ ആരോഗ്യനില വഷളായതിനാലാണ് അപേക്ഷ പിന്‍വലിക്കുന്നത് എന്നാണ് പിന്നീട് സി.ബി.ഐ പ്രോസിക്യൂട്ടര്‍ അറിയിച്ചത്. കേസ് 25ന് കോടതി വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.

Top