P jayarajan-Medical Report

p-jayarajan

കണ്ണൂര്‍:പി.ജയരാജന്റെ ഹൃദയാരോഗ്യം അപകടകരമായ നിലയിലെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

2003 ല്‍ നാലു തവണ ജയരാജനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. 2015ല്‍ ആന്‍ജിയോഗ്രാം പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. 4 സ്റ്റെന്റുകള്‍ ശരീരത്തിലുളളത് ഗുരുതരസാഹചര്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം പി ജയരാജനെ ചികിത്സിക്കുന്ന ചികിത്സിക്കുന്ന ഡോക്ടറോട് തിങ്കളാഴ്ച ഹാജരാകണമെന്ന് സി ബി ഐ ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍് ചികിത്സയില്‍ കഴിയുന്ന ജയരാജന്റെ രോഗവിവരങ്ങളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Top