കണ്ണൂര്‍ : തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് തന്നെ വിമര്‍ശിക്കാം, അതില്‍ ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.
വിമര്‍ശനവും സ്വയം വിമര്‍ശനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണെന്നും ജയരാജന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സമിതിയിലെ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ എന്തെല്ലാം പറഞ്ഞു എന്ന് വെളിപ്പെടുത്താന്‍ കഴിയില്ല. ഇറങ്ങിപ്പോയി എന്ന വാര്‍ത്ത തെറ്റാണ്. പാര്‍ട്ടി പൊതുവില്‍ തീരുമാനിച്ചതാണ് കണ്ണൂരിലും നടപ്പാക്കുന്നത്. വിവാദ ആല്‍ബം തന്നോട് ആലോചിച്ചല്ല തയാറാക്കിയതെന്നും ജയരാജന്‍ വ്യക്തമാക്കി.
പി. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ലെന്നുമായിരുന്നു സംസ്ഥാന സമിതിയിലെ വിമര്‍ശനം.