വയല്‍ക്കിളി പ്രവര്‍ത്തകര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പി.ജയരാജന്‍

p-jayarajan

കണ്ണൂര്‍ : കീഴാറ്റൂരില്‍ ദേശീയപാത സര്‍വേയ്‌ക്കെതിരെ സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍. ക്ഷേത്രവയലില്‍ അനധികൃതമായി സമരപ്പന്തല്‍ കെട്ടിയാണ് സമരം ചെയ്തത്. സര്‍വേ പൂര്‍ത്തിയായതോടെ നുണപ്രചരണം പൊളിഞ്ഞെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാരുമായി യുദ്ധം ചെയ്യാതെ സമരക്കാര്‍ വികസനകാര്യത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെയുള്ള നെല്‍വയലും തോടും നികത്തപ്പെടുമെന്നാണ് സമരക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ സര്‍വെ നടത്തിയ സ്ഥലത്തിന് പുറത്താണ് തോട് വരുന്നത്. വയലിന്റെ മധ്യത്താണ് സര്‍വെ നടത്തിയിരിക്കുന്നത്. മറ്റ് ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ജയരാജന്‍ ചൂണ്ടികാട്ടി. സര്‍വെ നടത്തിയ കീഴാറ്റൂര്‍ വയലില്‍ സിപിഎം നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

Top