കണ്ണൂര്‍: പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് പി ജയരാജന്. പെങ്ങള് പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകുമെന്നും പി ജയരാജന് പരിഹസിച്ചു. ഫേസ്ബുക്കിലുടെയാണ് പി ജയരാജന്റെ പരിഹസം.
അതേസമയം, പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്.ആന്റണിയുടെ മകന് പോയാല്‍ എന്തുകൊണ്ട് കരുണാകരന്റെ മകള്‍ക്ക് പോയിക്കൂട മുരളിയുടെ ക്രെഡിബിലിറ്റിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കേരളത്തിലെ രണ്ട് എംപിമാര്‍ ലോകസഭയില്‍ എത്തിയാല്‍ ബിജെപിയില്‍ പോകുമെന്ന് ഉറപ്പാണ്. രണ്ടു പാര്‍ലമെന്റ് മണ്ഡലത്തില്‍ വളരെ വ്യക്തമായ അടിയൊഴുക്കുകള്‍ നടക്കുന്നുണ്ട്.
കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് സമ്പാദിക്കേണ്ടതുമൊക്കെ സമ്പാദിച്ചിട്ടും എങ്ങനെ ഈ എരപ്പത്തരം തോന്നുന്നു എന്നത് അത്ഭുതം. രാഷ്ട്രീയപാര്‍ട്ടിയെ വഞ്ചിക്കാന്‍ മനസ്സുതോന്നത് തനി ക്രിമിനല്‍ മൈന്‍ഡ് ആയതുകൊണ്ട്. എല്‍ഡിഎഫിന് ലോക്സഭ തെരഞ്ഞെടുപ്പ് ഉയരത്തില്‍ നിന്നും സൈക്കിള്‍ ചവിട്ടുന്ന പോലെയാണ്.അത്ര അനയാസം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.