p jayarajan statement about kannur murder

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഹര്‍ത്താലിന്റെ മറവില്‍ ബിജെപി വ്യാപക അക്രമം നടത്തുകയാണ്. പോലീസ് നായ ചെന്നുനിന്നത് ആര്‍എസ്എസ്സുകാരന്റെ വീട്ടുമുറ്റത്താണെന്നും പി ജയരാജന്‍ ആരോപിച്ചു.

യുവജനോത്സവം തകര്‍ക്കാന്‍ ആര്‍എസ്എസ്സ് ശ്രമം നടക്കുന്നു. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും പി ജയരാജന്‍ പറഞ്ഞു.

Top