വടകര: വടകരയില്‍ പി.ജയരാജന്‍ മത്സരിക്കും. വടകര പാര്‍ലമെന്റ് കമ്മറ്റി ഇത് അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റും പി.ജയരാജന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നേരത്തേ തന്നെ ഉയര്‍ന്നു കേട്ടിരുന്ന പേരാണ് പി ജയരാജന്റേത്.
പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും എല്‍ഡിഎഫില്‍ ധാരണയായി. പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജും എറണാകുളത്ത് മുന്‍ എംപി പി.രാജീവും മത്സരിക്കും. ചാലക്കുടിയില്‍ സിറ്റിങ് എംപി ഇന്നസെന്റ് തന്നെയാണ് മത്സരിക്കുകയെന്നും വ്യക്തമാണ്.
എന്നാല്‍, കോട്ടയം മണ്ഡലത്തിന്റെ കാര്യത്തില്‍ അവസാന തീരുമാനമായിട്ടില്ലെന്നാണു സൂചന. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ പേര് സജീവപരിഗണനയിലാണ്. പി.ജെ ജോസഫ് എല്‍ഡിഎഫിലേക്കെത്തുന്ന സാഹചര്യം വന്നാല്‍ കോട്ടയം മണ്ഡലം വിട്ടു കൊടുക്കാനും ആലോചനയുണ്ട്.
സിറ്റിങ് എംപിമാരില്‍ ആറു പേരെയും മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. പൊന്നാനി മണ്ഡലത്തില്‍ തവനൂര്‍ എംഎല്‍എ വി. അബ്ദുറഹിമാനാകും സ്ഥാനാര്‍ഥിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോഴിക്കോട് എ. പ്രദീപ്കുമാറിന്റെ കാര്യത്തിലും വടകരയില്‍ മുഹമ്മദ് റിയാസിന്റെ കാര്യത്തിലും മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.