തിരുവനന്തപുരം: പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആണ് തീരുമാനം. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ ആകും. ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്‌സന്‍ ആക്കാനും തീരുമാനമായി.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നേരത്തെ നല്‍കിയിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന് കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നവംബര്‍ 13 ന് നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ഭരണ സമിതിയുടെ കാര്യം നാളെ തീരുമാനിക്കും.
നേരത്തെ ചെറിയാന്‍ ഫിലിപ്പിനെയായിരുന്നു ഖാദി ബോര്‍ഡ് വെെസ് ചെയര്‍മാന സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് നിയമനം നിഷേധിക്കുകയായിരുന്നു. പുസ്തകമെഴുതുന്ന തിരക്കിലാണെന്ന വിശദീകരണത്തിന് ആഴ്ചകള്‍ക്കപ്പുറം ഇടത് ചേരി വിട്ട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു.