കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. കേസ് ഡയറി സംബന്ധിച്ച അവ്യക്തതകളുള്ളതിനാലാണ് വിധി പറയുന്നത് മാറ്റി വെച്ചത്.
അതേ സമയം, പി.ജയരാജനെ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് മാറ്റി. കാല്‍മുട്ടിലും കൈമുട്ടിലും വേദനയും നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിവുന്നു.
തലശേരി സെഷന്‍സ് കോടതി മുമ്പാകെ സി.ബി.ഐ.യും പ്രതിഭാഗവും ശനിയാഴ്ച വാദം പൂര്‍ത്തിയാക്കിയിരുന്നു. ഗൂഢാലോചനാകുറ്റം ചുമത്തിയ മറ്റ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും. അതേ ആനുകൂല്യം ജയരാജനും നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ
വാദം. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈകോടതി ജയരാജനെതിരെ പ്രഥമദൃഷ്ട്യാ തെളിവുള്ളതായി കണ്ടെത്തിയതായി സി.ബി.ഐ. വാദിച്ചു. ഏപ്രില്‍ എട്ടുവരെയാണ് ജയരാജന്റെ റിമാന്‍ഡ് കാലാവധി.