തിരുവനന്തപുരം : വടകരയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ പോസ്റ്ററിന് മുകളില്‍ പി.ജയരാജന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിച്ചതിനെ പരിഹസിച്ചാണ് ബല്‍റാം ഫേസ്ബുക്കില്‍ രംഗത്ത് വന്നത്. ‘പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’; എന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.