P Jayarajn’s statement in Lavlin Case

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം. നിയസഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ച നാടകമാണിതെന്ന് സിപിഎം നേതാവ് പി. ജയരാജന്‍ പറഞ്ഞു.

ഇതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ അഴിമതിയാരോപണത്തിനു ബദലായി പുതിയ സംഭവങ്ങള്‍ കെട്ടിച്ചമക്കുകയാണ് കോണ്‍ഗ്രസെന്നും ജയരാജന്‍ പറഞ്ഞു.

Top