കൊല്ലം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ പങ്കെടുക്കില്ലെന്ന് പി.കെ ഗുരുദാസന്‍ എംഎല്‍എ.
ആര്‍എസ്എസ് -ബിജെപി കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങി കേരള മുഖ്യമന്ത്രിയെ പ്രസ്തുത ചടങ്ങില്‍നിന്നും ഒഴിവാക്കിയ നടപടി ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം സ്വേച്ഛാപരവുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നരേന്ദ്രമോഡി ഈ ചടങ്ങില്‍ പങ്കെടുക്കുന്നത് പ്രധാനമന്ത്രിയെന്ന നിലയിലാണ്. ആര്‍എസ്എസിന്റെ ധാര്‍ഷ്ട്യത്തിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വഴങ്ങിയതും പ്രബുദ്ധമായ കേരളീയജനത അംഗീകരിക്കാന്‍ പോകുന്നില്ല.
സാമൂഹ്യ നവോത്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെയും സദ്പാരമ്പര്യമുള്ള കേരളം ആര്‍എസ്എസിന്റെ വര്‍ഗീയവല്‍ക്കരണ ഭീഷണി പരാജയപ്പെടുത്തുകതന്നെ ചെയ്യും. ശ്രീനാരായണ പ്രസ്ഥാനവും കേരളത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ കേരളജനത പ്രതിജ്ഞാബദ്ധമാകുമെന്നുറപ്പുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.