പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് തൃക്കാക്കരയിലെ 21,000 മുസ്ലീം വോട്ടിനു വേണ്ടിയെന്ന് ബി.ജെ.പി ദേശീയ സമതി അംഗം പി.കെ കൃഷ്ണദാസ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക എന്നത്, എല്ലാറ്റിനും ഉള്ള പോംവഴി ആണെന്ന് കരുതുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
‘നിരോധനം ഒരു മാര്‍ഗമാണ്… പക്ഷേ, നിരോധനത്തിലൂടെ എല്ലാം ഇല്ലാതാക്കി കളയാന്‍ കഴിയുകയില്ല” എന്നതാണ് കൃഷ്ണദാസിന്റെ നിലപാട്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ, കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് എടുക്കേണ്ട നടപടികള്‍ എടുക്കുന്നുണ്ട്. പക്ഷേ… കേരളത്തിലെ ഗവണ്മെന്റ് എടുക്കേണ്ട ഒരു നടപടിയും അവര്‍ എടുക്കുന്നില്ലന്നും, കൃഷ്ണദാസ് കുറ്റപ്പെടുത്തി. (വീഡിയോ കാണുക)