തിരുവനന്തപുരം : ബിനോയ് കൊടിയേരിക്ക് എതിരായ ആരോപണങ്ങളില്‍ സി.പി.എം കൂടുതല്‍ വ്യക്തത വരുത്തണമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി. ഗള്‍ഫിലെ സാമ്പത്തിക ഇടപാടുകളിലടക്കമുള്ള വിശീകരണങ്ങള്‍ തൃപ്തികരമല്ല. ഇതാണ് യു.ഡി.എഫിന്റെ പൊതു നിലപാടെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
കെ.എം മാണിയെ യു.ഡി.എഫിലേക്ക് തിരിച്ച് കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ തുടരും, മാണിക്ക് തിരിച്ചെത്താനുള്ള അനുയോജ്യമായ സമയമാണിത്. തീരുമാനം എടുക്കേണ്ടത് കെ.എം മാണിയാണ്. തിരികെ എത്തിയാല്‍ യു.ഡി.എഫ് അണികള്‍ എല്ലാവിധ പരിഗണനകളും മാണിക്ക് നല്‍കുമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.