കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒടുക്കം ശരിയാവില്ലെന്നു തുടക്കം കണ്ടാല്‍ അറിയാമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ രണ്ടാംഘട്ട സംസ്ഥാനതല സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിനു മുന്നില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ ഒന്നും ശരിയാക്കുന്ന ലക്ഷണമില്ല. അധികാര ദുര്‍വിനിയോഗവും മുഷ്‌കും പൊലീസിനു മേലുള്ള രാഷ്ട്രീയ നിയന്ത്രണവും മാത്രമാണു നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.