കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വിമതന് പി.കെ. രാഗേഷ്. ഐക്യജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാര്‍ഥിയായാണ് മത്സരിക്കുകയെന്നും രാഗേഷ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് നേതൃത്വം രാഗേഷുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
കണ്ണൂര്‍ മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് രാഗേഷ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം രാഗേഷിനെ പുറത്താക്കിയത്.