പി.കെ ശശിക്കെതിരായ ആരോപണം മറച്ചുവച്ചെന്ന ആരോപണം തെറ്റ്; ബൃന്ദ കാരാട്ട്

കോഴിക്കോട്: പി.കെ ശശിക്കെതിരായ പരാതി മറച്ചുവച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പരാതി കിട്ടിയ ഉടന്‍ തന്നെ അന്വേഷണം നടത്താന്‍ സംസ്ഥാന കമ്മറ്റി നടപടിയെടുത്തിരുന്നു. കേന്ദ്ര നേതൃത്വത്തിന് പരാതി കിട്ടുന്നതിന് മുന്‍പ് തന്നെ സംസ്ഥാന കമ്മറ്റി ആവശ്യമായതെല്ലാം ചെയ്തുവെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വൃന്ദ കാരാട്ട് പ്രതികരിച്ചു. പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പീഡന ആരോപണം സംബന്ധിച്ച് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Top