കൊച്ചി: നിലവിളക്ക് വിവാദത്തില്‍ മന്ത്രി ജി.സുധാകരനെതിരെ രംഗത്തുവന്ന സിപിഎം എംഎല്‍എ പി.കെ ശശി നിലപാട് മാറ്റി വീണ്ടും രംഗത്ത്.
നിലവിളക്ക് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ജി.സുധാകരന്റെ അഭിപ്രായങ്ങളോട് വിയോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയല്ല, കൂടുതല്‍ വ്യക്തത വരുത്തുകയാണ് ചെയ്യുന്നത്. നിലവിളക്കുമായി ബന്ധപ്പെട്ട കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല.വെളിച്ചം മത അടയാളമല്ല, അത് വിലക്കണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും പി.കെ ശശി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചെര്‍പ്പുള്ളശേരിയില്‍ ശബരി സെന്‍ട്രല്‍ സ്‌കൂളിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു പി.കെ. ശശി പറഞ്ഞത്.
മനസ്സില്‍ ഇരുട്ട് നിറഞ്ഞവരാണ് വെളിച്ചത്തെ ഭയപ്പെടുന്നത്.തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒന്നാണ് നിലവിളക്ക് കൊളുത്തുകയെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.