p krishnadas anticipatory bail; jishnus mother’s letter

കൊച്ചി: നെഹ്രു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജിഷ്ണു പ്രണോയിയുടെ അമ്മ കത്തയച്ചു.

ജിഷ്ണു പ്രണോയി കേസില്‍ ക്യഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് എബ്രഹാം മാത്യുവിന് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുള്ളതായി സൂചന ലഭിക്കുന്ന ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇക്കാര്യം പരിശോധിച്ച് ജഡ്ജിയും നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധം സംശുദ്ധമാണോയെന്ന് വ്യക്തമാക്കി തരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ റിമാന്‍ഡിലായ നെഹ്രു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Top