അലനും താഹയും മാവോയിസവുമായി ബന്ധമുള്ളവര്‍, യുഎപിഎ കേസില്‍ നിലപാടില്‍ മാറ്റമില്ലെന്ന് പി മോഹനന്‍

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സി.പി.എം നിലപാടില്‍ മാറ്റമില്ലെന്ന് ജില്ലാസെക്രട്ടറി പി. മോഹനന്‍. അലനും താഹയും സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയെന്ന് പി മോഹനന്‍ പറഞ്ഞു. കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് ജില്ലാ സെക്രട്ടറി മറുപടി നല്‍കിയത്.

സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. യു.എ.പി.എ വിഷയത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ചോദ്യത്തിനുള്ള മറുപടി പ്രസംഗത്തിലാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ നിലപാട് വ്യക്തമാക്കിയത്.

യു.എ.പി.എ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. കേസില്‍ അന്വേഷണ കമ്മിഷനെവച്ച് പാര്‍ട്ടി ഇക്കാര്യം പരിശോധിച്ചതാണ്. സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നു. അങ്ങനെയാണ് സി.പി.എമ്മില്‍ നിന്ന് ഇരുവരെയും പുറത്താക്കിയതെന്നും മോഹനന്‍ വ്യക്തമാക്കി.

Top