ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായി പി.രാജീവ് ചുമതലയേറ്റു

തിരുവനന്തപുരം: പി.രാജീവ് ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ രാജ്യസഭാ എംപിയുമാണിദ്ദേഹം. ഗോവിന്ദന്‍ മാസ്റ്ററുടെ പകരക്കാരനായാണ് പി.രാജീവ് നിയമിതനായത്. തിരുവനന്തപുരത്തെ ദേശാഭിമാനി ഓഫീസിലെത്തി ഇന്ന് രാജീവ് ചുമതലയേറ്റെടുത്തു.

നേരത്തെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു പി രാജീവ്. രാജ്യസഭാ എംപിയായതിന് പിന്നാലെയായിരുന്നു റസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറിയത്.

Top