വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സിപിഎം ഇടപെട്ടിട്ടില്ല; ചെന്നിത്തലയെ തള്ളി പി രാജീവ്‌

കൊച്ചി: വരാപ്പുഴ കേസില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. സംഭവത്തില്‍ സിപിഎം ഇടപെട്ടിട്ടില്ല. ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും രാജീവ് ആരോപിച്ചു.

ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തിയ പി രാജീവിന്റെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. പാര്‍ട്ടി സെക്രട്ടറി പറയാതെ എസ്പിയും ആര്‍ടിഎഫും ചലിക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Top