രാജീവിനും ബാലഗോപാലിനും പുതിയ ദൗത്യം, ജില്ലാ സെക്രട്ടറി പദം ഒഴിയേണ്ടി വരും

തിരുവനന്തപുരം: മുന്‍ വിദ്യാര്‍ത്ഥി നേതാക്കളെ സംസ്ഥാന നേതൃനിരയിലേക്ക് ഉയര്‍ത്തിയ സി.പി.എം തീരുമാനത്തില്‍ യുവജന വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് ആവേശം.എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ.എന്‍.ബാലഗോപാല്‍, സംസ്ഥാന സെക്രട്ടറിയായിരുന്ന പി.രാജീവ് എന്നിവരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജീവ് നിലവില്‍ എറണാകുളത്തും ബാലഗോപാല്‍ കൊല്ലത്തും ജില്ലാ സെക്രട്ടറിമാരാണ്.ഇവര്‍ രണ്ട് പേരും ഇനി സ്ഥാനമൊഴിയേണ്ടി വരും.നിലവിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല.

സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നതോടെ ഇരുവര്‍ക്കും ഭാവിയില്‍ പാര്‍ട്ടി തലപ്പത്ത് എത്താന്‍ ഇനി എളുപ്പത്തില്‍ സാധിക്കും.ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ട് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ ബേബി എന്നിവര്‍ പങ്കെടുത്തു.

മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ചുവടെ

1. പിണറായി വിജയന്‍
2. കോടിയേരി ബാലകൃഷ്ണന്‍
3. പി. കരുണാകരന്‍
4. പി.കെ ശ്രീമതി
5. ഇ.പി ജയരാജന്‍
6. ടി.എം തോമസ് ഐസക്
7. എളമരം കരീം
8. എ.കെ ബാലന്‍
9. എം.വി ഗോവിന്ദന്‍
10. ബേബി ജോണ്‍
11. ആനത്തലവട്ടം ആനന്ദന്‍
12. ടി.പി രാമകൃഷ്ണന്‍
13. എം.എം മണി
14. കെ.ജെ തോമസ്
15. കെ.എന്‍ ബാലഗോപാല്‍
16. പി. രാജീവ്

Top