തിരുവനന്തപുരം: സംസ്ഥാനത്ത് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുളള തര്‍ക്കം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്.
എല്ലാവര്‍ക്കും തൊഴിലെടുക്കാന്‍ അവകാശമുണ്ട്. ഇതേ സംബന്ധിച്ച് പഠിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.