p ramakrishnan statement

കോഴിക്കോട്: അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ലെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ജുഡീഷ്യറി മുന്നോട്ടുവരണമെന്നും സ്പീക്കര്‍ പറഞ്ഞു.

അഭിഭാഷകര്‍ കോടതിയ്ക്ക് മുകളിലല്ല. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു മേല്‍ ആരും കയറി ഇരിക്കരുത്. തെറ്റുപറ്റിയാല്‍ തിരുത്താനുള്ള മര്യാദ ജുഡീഷ്യറിയും കാണിക്കണം. ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങളെ തിരകസ്‌കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വിവരം അറിയിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമങ്ങളും ഉത്തരവാദിത്വം കാണിക്കണം. കോടതിയില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ഇനിയും നീണ്ടുപോകരുതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top