എലത്തൂരിലെ ഓട്ടോഡ്രൈവറിന്റെ മരണം; അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീധരന്‍പിള്ള

sreedharanpilla

കോഴിക്കോട്: എലത്തൂരിലെ ഓട്ടോഡ്രൈവര്‍ രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രംഗത്ത്.

നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റേണ്ടതില്ലെന്നും രാജേഷ് നല്‍കിയ മരണമൊഴി മുഖവിലക്കെടുത്ത് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഇതിന് തയ്യാറാകാത്ത പക്ഷം ബിജെപി സംസ്ഥാന നേതൃത്വം പ്രക്ഷോഭം തുടങ്ങുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരില്‍ വെച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ മനംനൊന്ത രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

Top