വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല: പി.എസ്.ശ്രീധരന്‍ പിള്ള

sreedharanpilla

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വട്ടിയൂര്‍കാവ് നിയോജകമണ്ഡലത്തില്‍ ആരായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ഇതുവരെയും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.

വിജയ സാധ്യത നോക്കി തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കുകയെന്നും എന്നാല്‍, കുമ്മനം മത്സരിക്കാനില്ലെന്ന കാര്യം തനിക്ക് അറിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

വട്ടിയൂര്‍കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താനില്ലെന്നും വട്ടിയൂര്‍കാവിലെന്നല്ല ഒരിടത്തും മത്സരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.

Top