തിരൂര്‍ : വസ്ത്ര ധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സിപിഎം വോട്ടിന്റെ പേരില്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള.
സിപിഎമ്മാണ് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു നേരത്തെ സിപിഎം. എന്നാല്‍ ഇപ്പോള്‍ പര്‍ദ്ദ വിലക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതും അവര്‍ തന്നെയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കള്ള വോട്ടിന്റെ പേരില്‍ കേരളത്തില്‍ റീപോളിംഗ് നടക്കേണ്ടി വന്നത് അപമാനകരമാണ്. സിപിഎമ്മും കോണ്‍ഗ്രസും ഈ വിഷത്തില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
പര്‍ദ്ദയിട്ടു മുഖം മറച്ച് വന്നവര്‍ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്‌തെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.