തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശം നല്കി. ഇടപെടല്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ നല്കിയ പരാതിയും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി.
രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ സൈനിക നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അഫ്സ്പ നിയമം അനുസരിച്ച് നിയമ സമാധാനത്തിന്റെ ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.