കണ്ണൂര്‍ : സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കേ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ പി.ശശിയെ വീണ്ടും തിരിച്ചെടുക്കുന്നു. ശശിക്ക് സി.പി.എം വീണ്ടും അംഗത്വം നല്കി. തലശേരി ടൗണ്‍ കോടതി ബ്രാഞ്ചിലാണ് അംഗത്വം.
സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ മാസം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തലശ്ശേരി ഏരിയാ കമ്മിറ്റിയില്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് അംഗത്വം നല്‍കാനുള്ള നടപടികള്‍ തുടങ്ങിയത്.
സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിയെ സദാചാര ലംഘന ആരോപണത്തെ തുടര്‍ന്ന് 2011 ജൂലൈയിലാണു സിപിഎമ്മില്‍ നിന്നു പുറത്താക്കുന്നത്. ടി.പി.നന്ദകുമാര്‍ നല്കിയ ലൈംഗികപീഡന ആരോപണക്കേസില്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതി ശശിയെ കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണു പാര്‍ട്ടിയിലേക്കു മടങ്ങിവരാനുള്ള താല്പര്യം ശശി സിപിഎം സംസ്ഥാന നേതാക്കളെ അറിയിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സമിതി ശശിക്ക് വീണ്ടും അംഗത്വം നല്കാന് തീരുമാനമെടുക്കുകയായിരുന്നു.