ബന്ധു നിയമനം; ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍

sreeramakrishnan

തിരുവനന്തപുരം: ബന്ധു നിയമന വിവാദം സംബന്ധിച്ച് നില നില്‍ക്കുന്ന ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.

കൂടുതലായി എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പ്രതിപക്ഷം പുറത്തു കൊണ്ട് വരട്ടെയെന്നും സര്‍ക്കാര്‍ ആവശ്യത്തിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥയുടെ പ്രായം പരിശോധിച്ചിരുന്നു എന്ന വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ നിയമത്തിന്റെ വഴിക്ക് തന്നെ നടക്കട്ടെയെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Top