മമ്മൂട്ടിയെ നായകനാക്കി കര്‍ണന്‍ എന്ന ബിഗ് ബഡ്ജറ്റ് സിനിമയൊരുക്കാനുള്ള പദ്ധതിയിലാണ് തിരക്കഥാകൃത്തായ പി ശ്രീകുമാറും സംവിധായകന്‍ മധുപാലും.
അന്‍പത് കോടി ബഡ്ജറ്റില്‍ പുറത്തിറങ്ങുന്ന സിനിമയുടെ തിരക്കഥ 18 വര്‍ഷം മുന്‍പേ എഴുതി തുടങ്ങിയതാണെന്ന് ശ്രീകുമാര്‍ മനോരമ ഓണ്‍ലൈനോട് വെളിപ്പെടുത്തിയിരുന്നു.
സംവിധായകന്‍ ഷാജി കൈലാസ് ഉള്‍പ്പടെയുള്ള സംവിധായകര്‍ ഈ തിരക്കഥ വായിച്ചിരുന്നുവെന്നും ഹരിഹരനെപ്പോലെയുള്ളവര്‍ സിനിമയെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഷാജി കൈലാസും ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി. കര്‍ണന്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് ഷാജി കൈലാസ് പറയുന്നു.
അഞ്ച് വര്‍ഷം മുന്‍പാണ് ഈ സ്‌ക്രിപ്റ്റിനെക്കുറിച്ച് ഞാന്‍ േകള്‍ക്കുന്നത്. ഗംഭീര തിരക്കഥയാണിത്. ഈ തിരക്കഥ സംവിധാനം ചെയ്യണമെന്ന് എനിക്ക് വളരെയേറെ ആഗ്രഹമുണ്ടായിരുന്നു. കാരണം ശ്രീകുമാര്‍ ചേട്ടന്‍ ഈ തിരക്കഥയ്ക്ക് വേണ്ടിയെടുത്ത പഠനത്തെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം.