തിരുവനന്തപുരം: വ്യക്തി താല്പര്യതിനേക്കാള്‍ വലുത് സംഘടനാ താല്പര്യങ്ങളെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പൊന്നാനിയിലെ പ്രതിഷേധം എന്ത് കാരണം കൊണ്ടെന്നു വ്യക്തമല്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ വലിയ പ്രകടനങ്ങള്‍ നാളെ മുതല്‍ കാണാമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, പൊന്നാനിയില്‍ നടന്നതിനേക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സ്ഥാനാര്‍ഥി പി നന്ദകുമാര്‍ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. സംഘടനാ പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കും. പൊന്നാനി ഉറപ്പായും ജയിക്കുമെന്നും നന്ദകുമാര്‍ വ്യക്തമാക്കി.