മലപ്പുറം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മലപ്പുറം പെരിന്തല്‍മണ്ണയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശ്രീരാമകൃഷ്ണന്റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടന്നത്.
ഇവരെ പോലീസ് തടഞ്ഞതോടെ നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ചാണ് മാറ്റിയത്.