പത്തനംതിട്ട : നവോത്ഥാനം ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന പ്രക്രിയ അല്ലെന്നും അതൊരു തുടര്‍ പ്രക്രിയയാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സംവാദത്തിന് പകരം ചിലര്‍ സംഹാരത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ അറിയിച്ചു.
വിശ്വാസമല്ല, ഭരണ ഘടനയാണ് രാജ്യത്തെ നിലനിര്‍ത്തുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ സംരക്ഷണം ഭരണഘടനയാണ് ഉറപ്പ് നല്‍കുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
വനിത മതിലിന് ഐക്യദാർഡ്യവുമായി യുവജന കമ്മീഷൻ പത്തനംതിട്ടയില്‍ നടത്തിയ നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിത മതിലിന് ഐക്യദാര്‍ഡ്യവുമായി നടന്ന സംഗമത്തില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു. യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജറോം അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ രാജു എബ്രഹാം, വീണ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു