പി. സുശീലയ്ക്ക് തമിഴ്നാട് സര്‍വകലാശാലാ ഡോക്ടറേറ്റ്; എം കെ സ്റ്റാലിന്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണിഗായിക പി. സുശീലയ്ക്ക് തമിഴ്നാട് ഡോ. ജെ. ജയലളിത മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് ആദരം. സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്  ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

കഴിഞ്ഞദിവസം അന്തരിച്ച മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എന്‍. ശങ്കരയ്യയ്ക്ക് ഡോക്ടറേറ്റ് നല്‍കാനുള്ള മധുര കാമരാജ് സര്‍വകലാശാലയുടെ തീരുമാനത്തിന് ചാന്‍സലറായ ഗവര്‍ണര്‍ ആര്‍.എന്‍. രവി അംഗീകാരം നല്‍കാതിരുന്നതിന്റെ പേരിലുള്ള വിവാദം നടക്കുന്നതിനിടെയാണ് സുശീലയ്ക്ക് ഡോക്ടറേറ്റ് നല്‍കിയത്.

മധുര കാമരാജ് അടക്കം മറ്റ് സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് ചാന്‍സലറെങ്കില്‍ മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് സര്‍വകലാശാലയില്‍ ഈ പദവി മുഖ്യമന്ത്രിക്കാണ്. അതിനാല്‍ ഗവര്‍ണറുടെ അനുമതിയില്ലാതെത്തന്നെ സുശീലയ്ക്ക് ഡോക്ടറേറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പി.എം. സുന്ദരത്തിനും ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

Top