ഭൂമിയിടപാട്; കളക്ടറുടെ ഉത്തരവ് ജോയിസ് ജോര്‍ജിനെ സഹായിക്കാനെന്ന് പി. ടി തോമസ്

മൂന്നാര്‍: കൊട്ടക്കാമ്പൂര്‍ ഭൂമിയിടപാട് സംഭവത്തില്‍ കളക്ടറുടെ ഉത്തരവ് ജോയിസ് ജോര്‍ജിനെ സഹായിക്കാനാണെന്ന് പി. ടി തോമസ്. കളക്ടര്‍ കൈയ്യേറ്റക്കാരനെ പോലെ സംസാരിക്കുകയാണെന്നും മൂന്നാര്‍ ഭൂമി സംരക്ഷണത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവണ്‍മെന്റ് ഉത്തരവുകളെ കളക്ടര്‍ ഏകപക്ഷീയമായി റദ്ദാക്കിയെന്നും പിടി തോമസ് പറഞ്ഞു. നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് കളക്ടറുടെ ഉത്തരവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയിസ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും 28 ഏക്കര്‍ ഭൂമിയുടെ പട്ടയം കഴിഞ്ഞ നവംബര്‍ 11ന് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വ്യാജ പട്ടയത്തിലൂടെ സര്‍ക്കാറിന്റെ തരിശുഭൂമി കയ്യേറിയതാണെന്നു ദേവികുളം സബ് കളക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പട്ടയം റദ്ദാക്കിയത്.

Top