ലോക അത്‌ലറ്റിക് ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയും ദു:ഖവുമുണ്ടന്ന് പി.യു.ചിത്ര

കൊച്ചി: ലോക അത്‌ലറ്റിക്‌സ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയും ദു:ഖവുമുണ്ടന്ന് പി.യു.ചിത്ര. ഏഷ്യന്‍ മീറ്റില്‍ തന്റേത് മികച്ച പ്രകടനമായിരുന്നുവെന്നും ചിത്ര പറഞ്ഞു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടും മലയാളി അത്‌ലറ്റ് പിയു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരിശീലകന്‍ എന്‍എസ് സിജിന്‍ അറിയിച്ചു.

ഫെഡറേഷനില്‍ പ്രമുഖമലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തി.

ലോകനിലവാരവുമായി തട്ടിച്ചു നോക്കിയാല്‍ ചിത്രയുടെ പ്രകടനം മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രയെ ഒഴിവാക്കിയത്. എന്നാല്‍, ലോക അത്‌ല്റ്റിക് മീറ്റിനുള്ള പരിശീലക സംഘത്തിന്റെ എണ്ണം കൂട്ടാനാണ് അത്‌ലറ്റുകളെ തഴയുന്നത് എന്നാണ് സൂചന.

പി.യു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് തീരുമാനമെങ്കില്‍ അത് അംഗീകരിക്കാനാകില്ല. ചിത്രയെ ടീമിലുള്‍പെടുത്താന്‍ കേന്ദ്ര കായികമന്ത്രാലയത്തിനുമേല്‍ സംസ്ഥാനം സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top