റാഫേല്‍ ഇടപാടില്‍ നരേന്ദ്ര മോദിക്കെതിരെ ചോദ്യങ്ങളുമായി പി.എ.മുഹമ്മദ് റിയാസ്

കൊച്ചി : റാഫേല്‍ ഇടപാടില്‍ പധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് രംഗത്ത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായുള്ള ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി എന്തിനാണ് റാഫേല്‍ ഇടപാടിന്റെ ഓഫ് സെറ്റ് കരാറില്‍ ഫ്രഞ്ച് കമ്പനിക്ക് ആനുകൂല്യം നല്‍കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

റാഫേല്‍ ഇടപാടില്‍ മോഡിക്കെതിരെ വീണ്ടും 5 ചോദ്യങ്ങള്‍…

1. പ്രധാനമന്ത്രി മോഡി അദ്ധ്യക്ഷനായുള്ള ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (Cabinet committee on security) എന്തിനാണ് റാഫേല്‍ ഇടപാടിന്റെ ഓഫ് സെറ്റ് കരാറില്‍ ഫ്രഞ്ച് കമ്പനിക്ക് ആനുകൂല്യം നല്‍കുന്ന വിധത്തില്‍ Defence Procurement Procedureല്‍ (DPP) മാറ്റങ്ങള്‍ വരുത്തിയത്?
രണ്ട് പ്രധാന മാറ്റങ്ങള്‍ ഇവയായിരുന്നു…
* ആര്‍ട്ടിക്കിള്‍ 9 – കരാര്‍ വ്യവസ്ഥകളില്‍ ലംഘനം നടന്നാല്‍ – തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ – ചെയ്യുന്ന Arbitration വകുപ്പില്‍ മാറ്റം വരുത്തി.
* ആര്‍ട്ടിക്കിള്‍ 12 – കരാറില്‍ ഭാഗഭാക്കാവുന്ന വ്യവസായ ഗ്രൂപ്പുകളുടെ account ബുക്കുകള്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന വകുപ്പില്‍ മാറ്റം വരുത്തി.

2. എന്തുകൊണ്ട് DPPയില്‍ നിന്ന് രണ്ട് പ്രധാന വകുപ്പുകള്‍ ഒഴിവാക്കി?
* ആര്‍ട്ടിക്കിള്‍ 22 – കരാറില്‍ അന്യായമായ സ്വാധീനം ഏതെങ്കിലും സ്വകാര്യ കക്ഷികള്‍ / ഗ്രൂപ്പുകള്‍ നടത്തിയാല്‍ അത് തടയാനുള്ള വകുപ്പ്.
* ആര്‍ട്ടിക്കിള്‍ 23 – കരാര്‍ ലംഘനം നടന്നാല്‍, അത് നടത്തുന്ന സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്താനുള്ള വകുപ്പ്.

3. Inter Governmental Agreement (IGA)യുടെ ഭാഗമായ ഈ വകുപ്പുകളിലെ ഭേദഗതി, ഒഴിവാക്കല്‍ എന്നിവ കേസ് വന്നപ്പോള്‍ സര്‍ക്കാര്‍എന്തുകൊണ്ട് സുപ്രീം കോടതിയില്‍ നിന്ന് മറച്ചുവെച്ചു?

4. ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച Negotiation team അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തരമായ ചര്‍ച്ചകള്‍ രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് രേഖാമൂലം എഴുതി നല്‍കിയതില്‍ മറുപടി എന്ത്?

– പി.എ.മുഹമ്മദ് റിയാസ്

Top