കോട്ടയം: പാലായില്‍ ആര് വന്നാലും നേരിടാന്‍ തയ്യാറെന്ന് ജോസ് കെ മാണി. പാലായെ പാലാ ആക്കിയത് കെ എം മാണിയാണ്. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം ഒരു വ്യക്തിയുടെ നിലപാട് മാത്രമാണ്. മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് കേരള കോണ്‍ഗ്രസ്(എം) ഇടതു മുന്നണിയുടെ ഭാഗമായത്. എല്‍ഡിഎഫില്‍ വിഭജന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
അതേസമയം, എന്‍.സി.പി വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഉള്ളത്. മുല്ലപ്പള്ളി പറഞ്ഞതിനെ ശരിവെച്ച് ഡല്‍ഹിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പന്‍ വിഭാഗം വന്നത് മധ്യതിരുവിതാംകൂറില്‍ ഗുണം ചെയ്യുമെങ്കിലും കൂടുതല്‍ സീറ്റുനല്‍കാന്‍ പരിമിതികളുണ്ടെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.