പ്രിയനന്ദനന്‍ ചിത്രം ‘പാതിരാ കാലം’ ജയ്പുര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പുതിയ ‘പാതിരാ കാലം’ ചിത്രം ജയ്പുര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

2018 ജനുവരി ആറുമുതല്‍ 10വരെയാണ് ഫിലിം ഫെസ്റ്റിവല്‍.

ഈ മാസം നടക്കുന്ന കൊല്‍ക്കൊത്ത ഫിലിം ഫെസ്റ്റിവലിന്റ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കും ഡിസംബറില്‍ ഗോവയില്‍ നടക്കുന്ന സെറിണ്ടിപിറ്റി ആര്‍ട്സ് ഫെസ്റ്റിവലിലേക്കും പാതിരാ കാലം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മൈഥിലി, ഇന്ദ്രന്‍സ്, കലേഷ് കണ്ണാട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നത്.

പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യംചെയ്തത്.

Top