മൊബൈല്‍ഇന്ത്യ എന്ന പേരില്‍ പബ്ജി എത്തുന്നു; ടീസര്‍ പുറത്ത്

ന്ത്യയില്‍ നിരോധിച്ച ഗെയിം പബ്ജി പേര് മാറി എത്തുന്നു. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ഇന്ത്യ എന്ന പേരിലാണ് പബ്ജി ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ദക്ഷിണകൊറിയയിലെ ബ്ലൂഹോള്‍ എന്ന ഭീമന്‍ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റണ്‍ എന്ന കമ്പനിയുടെ കീഴിലെ ബ്രാന്‍ഡായ പബ്ജി കോര്‍പ്പറേഷനാണ് ഈ ഗെയിമുകള്‍ നിര്‍മിച്ചിരിക്കുന്നത്. നിര്‍മാതാക്കള്‍ ഗെയിമിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗെയിമിന്റെ വെബ്‌സൈറ്റും പ്രവര്‍ത്തനം ആരംഭിച്ചു. ഗെയിം എന്ന് പുറത്തിറങ്ങും എന്നതിനെപ്പറ്റി വ്യക്തതയില്ല. എങ്കിലും ഉടന്‍ പ്രീ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നാണ് വിവരം. ഈ മാസമോ അടുത്ത മാസമോ ഗെയിം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

https://twitter.com/BattlegroundmIn/status/1390180290216136704?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390180290216136704%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2021%2F05%2F06%2Fpubg-mobile-officially-renamed-as-battlegrounds-mobile-india.html

വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി പബ്ജി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായി പബ്ജി ഇന്ത്യന്‍ പതിപ്പും ഇവര്‍ പുറത്തിറക്കി. മൊബൈല്‍ഇന്ത്യ ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു. ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top