‘പാച്ചുവും അദ്ഭുതവിളക്കും’ ഫഹദ് ഫാസിൽ നായകനായ അഖില്‍ സത്യന്റെ ആദ്യ ചിത്രം

ത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ. ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ഏപ്രിലിൽ പുനരാംഭിക്കുമെന്നാണ് പുതിയ വാർത്ത. മുംബൈ, ഹൈദരാബാദ്, ഗോവ, കേരളം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. മുംബൈയിലെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായപ്പോഴായിരുന്നു കൊറോണ വ്യാപിച്ചത്. വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറിയ മിസ്റ്ററി ഒളിഞ്ഞിരിക്കുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

പത്തു വർഷത്തോളം സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച അഖില്‍ സത്യൻ രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. അഖില്‍ സത്യന്റെ ഇരട്ട സഹോദരൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്‍ത വരനെ ആവശ്യമുണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിനടക്കം സംഗീതം നിര്‍വഹിച്ച ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗൗതം മേനോന്റെ സഹോദരി ഉത്തര മേനോനാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. രാജീവന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Top