പസഫിക്ക് മഹാസമുദ്രം നീന്തികടക്കാന്‍ നീന്തല്‍ വിദ്ഗദ്ധനായ ബെന്‍ ലെകോംറ്റ് ഒരുങ്ങുന്നു

ഓക്യോ: പസഫിക്ക് മഹാസമുദ്രം നീന്തികടക്കാന്‍ നീന്തല്‍ വിദ്ഗദ്ധനായ ബെന്‍ ലെകോംറ്റ് ഒരുങ്ങുന്നു. ജപ്പാനില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് പസഫിക്ക് മഹാസമുദ്രം നീന്തി കടക്കാന്‍ ലെകോറ്റ് ഒരുങ്ങുന്നത്.

ജപ്പാനിലെ ചോഷിയില്‍ ഇന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനമായ ടോക്യോയിലെ ചിബാ പ്രീഫാക്ചറിലെത്തും. ആറു മുതല്‍ എട്ട് മാസം വരെയുളള യാത്രക്കിടെ 8,000 കിലോമീറ്ററാണ് (5,000 മൈല്‍) അദ്ദേഹം നീന്തികടക്കുന്നത്.

benoit-2

1998 ല്‍ അറ്റ്‌ലാന്റിക് സമുദ്രം നീന്തികടന്നിരുന്നു. സമുദ്രത്തിന്റെ ആരോഗ്യത്തെയും മലിനീകരണ ഭീഷണിയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് അദ്ദേഹം നീന്തല്‍ നടത്തുന്നത്.
benoit-3

1000 ലധികം ജല സാമ്പിളുകള്‍ ശേഖരിക്കുകയും പ്ലാസ്റ്റിക് മലിനീകരണം, സസ്തനികളുടെ കുടിയേറ്റം, മനുഷ്യശരീരത്തില്‍ അതിരുകടന്ന എന്‍ഡ്യൂറന്‍സ് സംഭവങ്ങളുടെ സ്വാധീനം എന്നിവ ശേഖരിക്കാറുണ്ട് ലെകോംറ്റ്.

Top