‘മേലേ മേലേ’ ബിജു മേനോന്റെ പടയോട്ടത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ബിജു മേനോന്‍ ചെങ്കല്‍ രഘുവായി വേഷമിടുന്ന പടയോട്ടത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മേലേ മേലേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ജെയിംസ് തകരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീക്കെന്‍ഡ് ബ്‌ളോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ഈ ഗ്യാംഗ്സ്റ്റര്‍ കോമഡി ചിത്രത്തില്‍ ബിജു മേനോന്‍ ആദ്യമായി തിരുവനന്തപുരം സ്‌ളാങ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

അനുശ്രീയാണ് നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍ ,ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ എന്നിവരും പ്രധാനതാരങ്ങളാണ്. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്. അരുണ്‍ എ.ആര്‍ അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അതേയമയം, ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ചിത്രം ആഗസ്റ്റ് 17ന് തിയറ്ററുകളിലെത്തും.

Top