Paddy field

തിരുവനന്തപുരം: സര്‍ക്കാരിന്റെ നെല്‍വയല്‍ ചട്ട ഭേദഗതി നിലനില്‍ക്കില്ലെന്ന് കെപിസിസി ഉപസമിതി. നികത്തിയ നിലങ്ങള്‍ മുഴുവന്‍ നിയമവിധേയമാക്കാനാവില്ലെന്ന് സമിതി വ്യക്തമാക്കി. പുതിയ ഭേദഗതി വേണം. ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ ചട്ടം മാറ്റാനാവൂ എന്ന് സമിതി വിലയിരുത്തി. വി.ഡി സതീശന്‍ അദ്ധ്യക്ഷനായ അഞ്ചംഗസമിതി ഇത് സംബന്ധിച്ച് ഉടന്‍ കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും.

നേരത്തേയുള്ള നിര്‍വചനവും ചട്ടത്തിലുള്ള നിര്‍വചനവും രണ്ടാണ്. പുതുക്കിയ ചട്ടപ്രകാരം 2008ന് മുമ്പുള്ള നിലം നികത്തലിന് നിയമസാധുത ലഭിയ്ക്കുമെന്ന് ഉപസമിതി അഭിപ്രായപ്പെട്ടു. ഇത് വ്യാപകമായ നിലം നികത്തലിന് ഇടയാക്കും. ധൃതി പിടിച്ചുള്ള ചട്ട ഭേദഗതി വേണ്ടെന്ന നിലപാട് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് അടക്കമുള്ളവരെ നേരത്തെ അറിയിച്ചിരുന്നു.

Top