paddy-land-sudheeran-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി 425 ഏക്കര്‍ നിലം നികത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. കോട്ടയത്തും എറണാകുളത്തുമായാണ് ഇത്രയും ഏക്കര്‍ നിലം നികത്താന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്പ് റവന്യൂ വകുപ്പ് അനുമതി നല്‍കിയത്.

കോട്ടയം ജില്ലയിലെ മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ 47 ഏക്കറുമാണ് നികത്താന്‍ അനുമതി നല്‍കിയത്. മെത്രാന്‍ കായലില്‍ നിലം നികത്തി സ്വകാര്യ ടൂറിസം പദ്ധതി നടപ്പാക്കുന്നകതിനാണ് നീക്കം. 2007ന് മുമ്പ് ഇവിടെ കൃഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിലം നികത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കടമക്കുടിയിലെ 47 ഏക്കര്‍ നിലം നികത്തിയ ശേഷം അവിടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിക്കൊണ്ടാണ് റവന്യൂ വകുപ്പ് നിലം നികത്തലിന് അനുമതി നല്‍കിയത്.

അതേസമയം, നിലം നികത്താനുള്ള അനുമതി നല്‍കിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത് വന്നു. റവന്യൂ മന്ത്രിയുടെ നടപടിയില്‍ സുധീരന്‍ കടുത്ത അതൃപ്തി അറിയിച്ചു.

Top