തിരുവനന്തപുരം: മെത്രാന്‍കായല്‍ നികത്താന്‍ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിത തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ കൃഷിമന്ത്രി തന്നെ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, എളമരം കരീം അടക്കമുള്ള ഒരു വിഭാഗം പദ്ധതിയെ പിന്തുണച്ചിരുന്നതായും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരവില്‍ അപാകതയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ അറിയിച്ചിരുന്നു. ഇടത് സര്‍ക്കാരാണ് പദ്ധതിയുമായി മുന്നോട്ടു വന്നതെന്നും അവര്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തിരുന്നതായും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.