Padma award lists keralam

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുളള പത്മ പുരസ്‌കാരങ്ങള്‍ക്കുളള പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചുകൊടുത്തതില്‍ വീഴ്ച ഉണ്ടായതായി ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളെ മറികടന്നാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ആരോപണം.

സെര്‍ച്ച് കമ്മിറ്റി യോഗ്യരായവരെ കണ്ടത്തേണ്ട സ്ഥാനത്ത് മന്ത്രി സഭ ഉപസമിതി പേരുകള്‍ നിര്‍ദ്ദേശിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്. അഡ്വ. ഡിബി ബിനുവിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാകുന്നത്.

ശുപാര്‍ശയുമായി ആരും തന്നെ സമീപിക്കരുതെന്ന് സാംസ്‌കാരിക മന്ത്രി നിര്‍ദേശിച്ചിരുന്നു. പിന്നീട് സാംസ്‌കാരിക മന്ത്രി തന്നെ ഒരാളുടെ പേര് നിര്‍ദേശിച്ചതായും രേഖകളിലുണ്ട്. മന്ത്രിമാരായ കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, എംകെ. മുനീര്‍, പിജെ ജോസഫ്, എപി അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. പത്മ ഭൂഷണ്‍ പുരസ്‌കാരത്തിനായി ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് ഡോ. വിപി ഗംഗാധരന്‍, പി ജയചന്ദ്രന്‍, കെഎം റോയ്, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പ്രീജ ശ്രീധരന്‍ തുടങ്ങിയ 12 പേരാണ് പട്ടികയിലുള്ളത്.

Top